പ്രമാണങ്ങളുടെയും സഹാബാ വനിതകളുടെ ചരിത്രത്തിന്റെയും വെളിച്ചത്തില് ഒരു യാഥാര്ത്ഥ വിശ്വാസിനി ആചരിക്കേണ്ട സല്ഗുണങ്ങള് വ്യക്തമാക്കുന്നു.
Author: നവാല് ബിന്ത്ത് അബ്ദുല്ലാഹ്
Reveiwers: ഉദിനൂര് മുഹമ്മദ് കുഞ്ഞി
ഇസ്ലാം ഒരു വ്യക്തിയിലേക്കോ വര്ഗ്ഗത്തിലേക്കോ ചേര്ത്ത് പറയുന്ന നാമമല്ല. ഇസ്ലാം യഥാര്ത്ഥത്തില് ദൈവത്തിന്റെ മതമാണ്. യേശുക്രിസ്തുവിനു ശേഷം ക്രിസ്തുമതമെന്നും, ഗൗതമ ബുദ്ധനന്നു ശേഷം ബുദ്ധമതമെന്നും ,കാറല് മാര്ക്സിനു ശേഷം മര്ക്സിസമെന്നും അറിയപ്പെടുന്നതു പോലെ ഒരു വ്യക്തിയുടെ പേരിലല്ല ഇസ്ലാം മതം അറിയപ്പെടുന്നത്. ഇസ്ലാമിനെ കൂടുതല് അറിയാന് സഹായിക്കുന്ന ലഖുകൃതി.
Author: ബിലാല് ഫിലിപ്സ്
Reveiwers: അബ്ദുറസാക് സ്വലാഹി
വിശുദ്ധ റമദാനിലെ നോന്പ് ഇസ്ലാമിലെ റുക്നുകളില് സുപ്രധാനമായ ഒന്നാണ്. നോന്പിനെ സംബന്ധിച്ചും, അതിന്റെ വിധികള്, സുന്നത്തുകള്, ശ്രേഷ്ഠതകള് എന്നിവയെ സംബന്ധിച്ചും സാധാരണക്കാര്ക്ക് മനസ്സിലാകും വിധം വിരചിതമായ ഒന്നാണ് ഈ ക്ര്‘തി. സകാത്തുല് ഫിത്റിന്റെ മതപരമായ നിയമം, അതിന്റെ വിധികള് എന്നിവയും ഇതില് വിവരിക്കപ്പെടുന്നു.
Author: സയ്യിദ് സഹ്ഫര് സ്വാദിഖ്
Reveiwers: മുഹമ്മദ് കബീര് സലഫി
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
ഇസ്ലാമിനേയും അഹ്'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച് കൊണ്ട് തന്നെ അനാവരണം ചെയ്യാന് ഗ്രന്ഥകര്ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്ണായക സന്ദര്ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ സഹപാഠികളും സഹപ്രവര്ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ് ഈ രചനയെന്ന് വ്യക്തമാകും. യഥാര്ത്ഥത്തില് ഇമാമുമാരായി ശിയാക്കള് പരിചയപ്പെടുത്തുന്നവര് അവരിലേക്ക് ചാര്ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില് നിന്ന് പരിശുദ്ധരാണെന്ന് തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
Author: ഹുസൈന് അല് മൂസവീ
ഈമാന് കാര്യങ്ങളിലേക്കും ഇസ്ലാം കാര്യങ്ങളിലേക്കും കടന്ന് ചെല്ലുന്ന ഒരു ഉത്തമ കൃതി. ചെറുതെങ്കിലും നല്ല ഒരു വിശദീകരണം വായനക്കാര്ക്ക് ഈ പുസ്തകത്തില് നിന്നും ലഭിക്കും എന്നതില് സംശയമില്ല.
Author: മുഹമ്മദ് ജമീല് സൈനു
Reveiwers: അബ്ദുറസാക് സ്വലാഹി
മലയാളത്തില് രചിക്കപ്പെട്ട ഖുര്ആന് പരിഭാഷകള്, ഖുര്ആന് വ്യാഖ്യാന ഗ്രന്ഥങ്ങ ള്, വിവധ ഘട്ടങ്ങളിലായി ആ രംഗത്തുണ്ടായ പുരോഗതികള്, എന്നിവ വിവരിക്കുന്ന ആധികാരിക ചരിത്ര പഠന, ഗവേഷണ ഗ്രന്ഥം
Author: ഡോ: മുഹമ്മദ് അശ്റഫ് മലൈബാരി
Reveiwers: സുഫ്യാന് അബ്ദുസ്സലാം - അബ്ദുല് ജബ്ബാര് മദീനി