ഇസ്ലാം ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്ലമിനെ കുറിച്ച് തെറ്റിദ്ധരിച്ച സുഹൃത്തുക്കള്ക്ക് ഇസ്ലാമിന്റെ യഥാര്ത്ഥ സന്ദേശം അറിയാന് ഉപകരിക്കുന്ന ഒരു ഉത്തമ കൃതി. അമുസ്ലിം സുഹൃത്തുക്കള്ക്ക് ഇസ്ലാമിനെ പരിചയപ്പെടുത്താന് ഈ ഗ്രന്ഥം ഉപകരിക്കും എന്നതില് ഒരു സംശയവുമില്ല..
Author: എം.മുഹമ്മദ് അക്ബര്
Reveiwers: അബ്ദുറസാക് സ്വലാഹി
Publisher: ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര്-വെസ്റ്റ് ദീര-രിയാദ്
ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളില് ഒന്നായ സകാത്തിനെ കുറിച്ചും അതു നിര്ബന്ധമാകുന്നതെപ്പോഴെന്നും ആര്ക്കെല്ലാം എപ്പോള് എങ്ങിനെയാണു സകാത്ത് നല്കേണ്ടത് ഏതെല്ലാം വസ്തുക്കള്ക്കെന്നും അതിന്റെ കണക്കും ഇതില് വിവരിക്കുന്നു. സകാത്ത് നല്കിയാലുള്ള മഹത്തായ നേട്ടത്തെ കുറിച്ചും അല്ലാത്ത പക്ഷം സംഭവിക്കുന്ന ശിക്ഷയെ കുറിച്ചും വിവരിക്കുന്ന ഒരു ചെറു ഗ്രന്ഥമാണിത്.
Author: സയ്യിദ് സഹ്ഫര് സ്വാദിഖ്
Reveiwers: മുഹമ്മദ് കബീര് സലഫി
എന്താണ് പദാര്ത്ഥം? പദാര്ത്ഥലോകത്തെ വൈവിധ്യങ്ങള്ക്ക് കാരണമെന്താണ്? പ്രപഞ്ചത്തിന് സ്രഷ്ടാവുണ്ടെന്നാണോ അതല്ല ഇല്ലയെന്നാണോ പദാര്ത്ഥത്തെക്കുറിച്ച പുതിയ പഠനങ്ങള് നമ്മെ കൊണ്ടു ചെന്നെത്തിക്കുന്നത്? ആറ്റത്തെയും ഉപ ആറ്റോമിക കണികകളെയും കുറിച്ച പുതിയ അറിവുകളെ ഖുര്ആനിന്റെ വെളിച്ചത്തില് പഠനവിധേയമാക്കുന്ന കൃതി
Author: എം.മുഹമ്മദ് അക്ബര്
Reveiwers: ഉദിനൂര് മുഹമ്മദ് കുഞ്ഞി
അല്ലാഹു, മലക്കുകള്, വേദഗ്രന്ഥങ്ങള്, പ്രവാചകന്മാര്, അന്ത്യദിനം, ഖദ്ര് എന്നീ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന രചന.
Author: അബ്ദുല് അസീസ് ബിന് അബ്ദുല്ലാഹ് ബിന് ബാസ്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Translators: അബ്ദുല് ലതീഫ് സുല്ലമി
ഭ്രൂണാവസ്ഥ മുതല് മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്ആനില് തദ് വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്റെ ഘടനയെയും ധര്മ്മങ്ങളെയും അടുത്തറിയാന് ഏറ്റവും സഹായകമായ കൃതി
Author: എം.മുഹമ്മദ് അക്ബര്
Reveiwers: സുഫ്യാന് അബ്ദുസ്സലാം
Publisher: നിച്ച് ഓഫ് ട്രൂത്ത്, കേരള
Source: http://www.islamhouse.com/p/2354
ഇസ്ലാം ഏത് കോണിലൂടെ നോക്കിയാലും സമ്പൂര്ണമാണ്, അതിന്റെ മുഴുവന് കല്പനകളും, മതനിയമങ്ങളും, സര്വ്വ വിരോധങ്ങളും, മുഴുവന് ഉന്നതസ്വഭാവങ്ങളും അതിനുള്ള പ്രേരണയും എല്ലാം നന്മ നിറഞ്ഞതാണ്. ഇസ്ലാമിന്റെ നന്മകളെ പറ്റി പഠിക്കുന്നത്, മുസ്ലിമിന് മതനിയമങ്ങള് ജീവിതത്തില് പകര്ത്തുവാനും, അതിനെ സ്നേഹിക്കുവാനും കൂടുതല് സഹായകമാവും. അത് പോലെ വ്യതിചലിച്ച് പോയവന്ന് അതില് നിന്ന് പിന്തിരിയാനും സന്മാര്ഗിയാവാനും പ്രേരണ ലഭിക്കുന്നു.
Author: വിജ്ഞാന ഗവേഷണ വകുപ്പ് - ജാമിഅ ഇസ്ലാമിയ